ഓർഗാനിക് & ലോക്കൽ ഫുഡ് വാങ്ങുക.

പ്രാദേശിക കർഷകരെയും ഭക്ഷ്യ ഉൽപ്പാദകരെയും തിരയുക.

ദോഷകരമായ രാസവസ്തുക്കൾ ഇല്ലാതെ സുസ്ഥിരമായ കൃഷിരീതികൾ ഉപയോഗിച്ച് ഭക്ഷണം ഉത്പാദിപ്പിക്കുന്ന ആയിരക്കണക്കിന് കർഷകരിൽ നിന്നും ഭക്ഷ്യ ഉൽപാദകരിൽ നിന്നും തിരഞ്ഞെടുക്കുക.

പ്രാദേശിക കർഷകരിൽ നിന്ന് നിങ്ങളുടെ ഭക്ഷണം വാങ്ങുമ്പോൾ, നിങ്ങൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നു.

മൊത്തക്കച്ചവടക്കാർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്‌പി‌ഒ), അല്ലെങ്കിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ (എഫ്‌പിസി) എന്നിവയ്‌ക്ക് അവരുടെ നിലവിലുള്ള സംവിധാനങ്ങളുമായി ഓഎഫ്എൻ സമന്വയിപ്പിക്കാനും ഞങ്ങളുടെ ദേശീയ ഭക്ഷ്യ ഹബ്ബുകളും ഷോപ്പുകളും വഴി ഉപഭോക്താക്കൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി ഉപഭോക്തൃ ഗ്രൂപ്പുകളെ നിയന്ത്രിക്കാനും കഴിയും.

കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ സഹായിക്കുന്നതിന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഈ സോഫ്റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്.

ഞങ്ങൾ അതിനെ "ഓപ്പൺ ഫുഡ് നെറ്റ്‌വർക്ക് ഇന്ത്യ" അല്ലെങ്കിൽ "OFN ഇന്ത്യ" എന്ന് വിളിക്കുന്നു.

നിങ്ങൾ നല്ല ഭക്ഷണം വിൽക്കുകയാണെങ്കിൽ - ഒരു കർഷകൻ, കർഷക വിപണി, ഫുഡ് കോ-ഓപ്പ് അല്ലെങ്കിൽ ഫുഡ് ഹബ്ബ് എന്ന നിലയിൽ- OFN ഇന്ത്യയാണ് നിങ്ങളുടെ ഏറ്റവും മികച്ച ഓപ്ഷൻ.

ഓഎഫ്എൻ -ൽ സാധനങ്ങൾ വിൽക്കണോ- 3 എളുപ്പ ഘട്ടങ്ങൾ

1. പുതിയ അക്കൗണ്ട് ഉണ്ടാക്കുക

പേര്, വിവരണം, ഫോട്ടോകൾ, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, സോഷ്യൽ മീഡിയ ലിങ്കുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ എന്റർപ്രൈസ് സജ്ജീകരിക്കുക.

2. നിങ്ങളുടെ ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കുക

നിങ്ങളുടെ ഷോപ്പിലേക്ക് ഉൽപ്പന്നങ്ങൾ കൂട്ടിച്ചേർക്കുക - നിങ്ങളുടെ സ്വന്തമോ കൂടാതെ/അല്ലെങ്കിൽ നിങ്ങൾക്ക് ചുറ്റുമുള്ള മറ്റ് പ്രൊഡ്യൂസർമാരിൽ നിന്ന്. ചിത്രങ്ങൾ, വിവരണങ്ങൾ, വിലകൾ, സ്റ്റോക്ക് ലെവലുകൾ, എങ്ങനെവേണമെങ്കിലും ഉള്ള തൂക്കങ്ങൾ അളവുകൾ എന്നിവ സജ്ജമാക്കുക.

3. നിങ്ങളുടെ ഡെലിവറികൾ ആസൂത്രണം ചെയ്യുക

പേയ്‌മെന്റ് രീതികൾ സജ്ജീകരിക്കുക. ഒന്നിലധികം പിക്ക്-അപ്പ് പോയിന്റുകളും ഡെലിവറി വിശദാംശങ്ങളും രൂപപ്പെടുത്തുക. ആവർത്തിച്ചുള്ള ഓർഡറുകളും പതിവ് വിതരണങ്ങളും ഉണ്ടാക്കുക.

ഭാവിയിലെ സുസ്ഥിര ഭക്ഷ്യ ശൃംഖല.


ഞാൻ തയാറാണ്

ഞങ്ങൾ ഒരു പുതിയ ആഹാര സമ്പ്രദായം സൃഷ്ടിക്കുകയാണ്.

1,872 ഭക്ഷ്യ ഉത്പാദകർ

15 ഫുഡ് ഷോപ്പുകൾ

10 ആഹാര ഉപഭോക്താക്കൾ

25 ആഹാര ഓർഡറുകൾ